നെടുമങ്ങാട് : കരകുളം സമഭാവന റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വഴിയോര ജൈവ കാർഷിക വിപണിയിൽ വിള ഉത്പാദകരെ കർഷക ദിനത്തിൽ ആദരിച്ചു. നന്ദിയോട്ടെ കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയായ അമ്മക്കൂട്ടം ഗ്രാമാമൃതം ടീമുമായി ചേർന്ന് ആറാംകല്ല് റോഡിന് സമീപത്ത് സംഘടിപ്പിക്കുന്ന ജൈവചന്ത 33 ആഴ്ചകൾ പിന്നിട്ടു. ഗ്രാമാമൃതം ടീം കോ-ഓർഡിനേറ്റർ ശ്രീജിത്ത് .ബി.എസ്, സമഭാവന പ്രസിഡന്റ് സന്തോഷ്, അമ്മക്കൂട്ടം പ്രതിനിധി സാവിത്രി, യുവകർഷകൻ ശാന്തിപ്രിയൻ എന്നിവരെ പൊന്നാട അണിയിച്ചു. വിപുലമായ ഓണച്ചന്ത സംഘടിപ്പിക്കുമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.