വിസ്മയയ്ക്ക് വെള്ളി
ന്യൂഡൽഹി : രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചതിന്റെ സന്തോഷം ചെക്ക് റിപ്പബ്ളിക്കിൽ നടന്ന അത്ലറ്റിക് മീറ്റിൽ സ്വർണം നേടി ആഘോഷിച്ച് മലയാളി താരം മുഹമ്മദ് അനസ്.
ഇന്നലെ പ്രാഗിൽ നടന്ന അത്ലറ്റിക്വി മീറ്റിംഗ് റെയ്റ്ററിൽ 300 മീറ്ററിലാണ് അനസിന്റെ സ്വർണം. 400 മീറ്ററിലെ ദേശീയ റെക്കാഡ് ജേതാവായ അനസ് അടുത്തമാസം ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്.
വനിതകളുടെ 300 മീറ്ററിൽ ഇന്ത്യൻ താരം ഹിമദാസിനാണ് സ്വർണം. മലയാളിതാരം വി.കെ. വിസ്മയ വെള്ളിനേടി.
32.41
സെക്കൻഡിലാണ് അനസ് 300 മീറ്ററിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.
6
ജൂലായ് മുതൽ യൂറോപ്പിൽ പരിശീലന പര്യടനം നടത്തുന്ന ഹിമയുടെ വിദേശ മീറ്റിലെ ആറാം സ്വർണമാണിത്.