കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ ഇറയംകോട്ട് അനധികൃത ടാർമിക്സിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരേ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു. സമരസമിതി ചെയർമാൻ പൊന്നെടുത്തകുഴി സുദർശനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇറയംകോട് മാങ്കുഴി സി.എസ്.ഐ ചർച്ച് വികാരി ഫാ. സുധാകരൻ റിലേ സമരം ഉദ്ഘാടനം ചെയ്തു. ഇറയംകോട് മുസ്ലീം ജമാ അത്ത് ഇമാം അൽഅമീൻ ബാഖവി, സമര സമിതി സെക്രട്ടറി കട്ടയ്ക്കോട് തങ്കച്ചൻ, ആർ.എസ്. ലാലു, ബഷീർ, എം.എം. ഷെഫീഖ്, ജെ. ബാലസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.ഒ. ഷാജി, രാഘവലാൽ, സി.ജെ. പ്രേമലത, സമര സമിതി വനിതാ സംഘം കൺവീനർ നസീമാബീവി, ഇവാഞ്ജലി, സുശീല എന്നിവർ പങ്കെടുത്തു. ആരാധനാലായങ്ങലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രത്തിൽ നിന്നും ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാണ പദ്ധതി ഉപേക്ഷിക്കണമെന്ന് സമര സമിതി നേതാക്കൾ ആവശ്യപ്പെട്ടു.