നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് ഇരിട്ടിയാക്കിയതും പ്രവേശന പാസ്സ് നിരക്കും രക്തപരിശോധനാ നിരക്കുകൾ പാർക്കിംഗ് ഫീ എന്നിവ വർദ്ധിപ്പിച്ചതും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ കോ-കൺവീനർ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ഷിബുരാജ്കൃഷ്ണ, ആലംപൊറ്റ ശ്രീകുമാർ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി എന്നിവർ പങ്കെടുത്തു. ബസ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് കൗൺസിലർ വി. ഹരികുമാർ, ഓലത്താനി ജിഷ്ണു, മാറാടിഅഖിൽ, ലാലു, പൂക്കൈത ശിവകുമാർ, വിജയകുമാർ, നിലമേൽമനോജ്, അജയൻ എന്നിവർ നേതൃത്വം നല്കി. പ്രവർത്തകർ അശുപത്രി പടിക്കൽ കെ. ആൻസലൻ എം.എൽ. എയുടെ കോലം കത്തിച്ചു.