fff

നെയ്യാറ്റിൻകര: മാരായമുട്ടം എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച കുടുംബസംഗമം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാരവർമ്മ മുഖ്യ അതിഥി ആയിരുന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മികവ്, വിദ്യാജ്യോതി പുരസ്കാരങ്ങളും ക്ഷീര സമൃദ്ധി പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കുള്ള ആട് വിതരണം. മംഗള ജ്യോതി പദ്ധതി പ്രകാരം പെൺകുട്ടികൾക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് അഡ്വ.ജി. അജയകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് പള്ളിച്ചൽ നാരായണൻ നായർ, മേഖല കൺവീനർ സുരേഷ്‌കുമാർ, കരയോഗം സെക്രട്ടറി മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.