fr

വെമ്പായം: കന്യാകുളങ്ങര എൽ.പി.എസിൽ കർഷക ദിനം ആചരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥി ആര്യ നന്ദയെയും പിതാവ് ബിജു, മാതാവ് അശ്വതി എന്നിവരെയും കർഷക ദിനത്തോടനുബന്ധിച്ച് ആദരിച്ചു. എച്ച്.എം വിമല ഉദ്ഘാടനം ചെയ്തു. ക്ലബ് കൺവീനർ സജീന, എം.സി ചെയർമാൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ കാർഷിക ക്ലബ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരളത്തിലെ കാർഷിക വിളകൾ കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഭക്ഷ്യമേളയിൽ മുന്നൂറോളം വിഭവങ്ങൾ അണിനിരന്നു.