kudumba-sangamam

പാലോട് : ആൾ കേരള നൃത്തനാടക അസോസിയേഷൻ പാലോട് മേഖല കുടുംബ സംഗമം നന്ദിയോട് ശാസ്താ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി അജിത് പെരിങ്ങമ്മല അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരി മധു മുഖ്യപ്രഭാഷണം നടത്തി. പി.രാജീവൻ, നന്ദിയോട് സതീശൻ, നവോദയ സുരേഷ്, പ്രവീൺ ഹരിശ്രീ, ഷിബു വി പണിക്കർ, അനിൽ സരോവര, വിമൽരാജ്, പത്മജ, പുഷ്പൻ നന്ദിയോട്, ചെറ്റച്ചൽ ശിവരാജൻ എന്നിവർ സംസാരിച്ചു. കലാസമിതി ഉടമകളും കലാകാരന്മാരുമായ ചെറ്റച്ചൽ ശിവരാജൻ, നവോദയ സുരേഷ്, പത്മജ, നന്ദിയോട് പുഷ്പൻ, ചന്ദ്രൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.