നെയ്യാറ്റിൻകര: ബഹ്റനിൽ മാർബിൾ പൊട്ടിവീണ് മരിച്ച നെയ്യാറ്റിൻകര മാരായമുട്ടം കല്ലിടാന്തി സി.എസ് ഭവനിൽ നിഷാന്ത് ദാസിന്റെ (27) മൃതദേഹം ഇന്ന് രാവിലെ 10ന് നാട്ടിലെത്തിക്കും. ശനിയാഴ്ച വൈകിട്ട് ഒമാനിൽ നിന്നുള്ള മാർബിൾ ബഹ്റനിലെ ആലിബൂരിയിലെ സ്വകാര്യ കമ്പനിയിൽ ഇറക്കുന്നതിനിടെ പൊട്ടി വീണ് നിഷാന്തിന് ഗുരുതര പരിക്കേറ്രിരുന്നു. ഉടൻതന്നെ സമീപത്തെ ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നിശാന്തിന്റെ കൂടെയുണ്ടായിരുന്ന 5 പേർക്കും പരിക്ക് പറ്റിയിരുന്നു. 2013ലാണ് നിഷാന്ത് ബഹ്റനിലെത്തിയത്. അച്ഛൻ: ക്രിസ്തുദാസ്. അമ്മ: സരോജം. സഹോദരൻ: രതീഷ്.