വിഴിഞ്ഞം: വെങ്ങാനൂർ വി.പി.എസ് എച്ച്. എസ്.എസ് ഫോർ ബോയ്സിന്റെ ശതാബ്ദി ആഘോഷങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തിൽ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും. ഇതോടെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. പാറശാല രൂപതാ മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ്, കെ. മുരളിധരൻ എം.പി, എം. വിൻസെന്റ് എം.എൽ.എ, ജസ്റ്റിസ് (റിട്ട. ) എം.ആർ. ഹരിഹരൻ നായർ തുടങ്ങിയവർ സംസാരിക്കും. ഗുരുവന്ദനം, ഓണാഘോഷം, ഇന്റർ സ്കൂൾ ക്വിസ് പ്രോഗ്രാം, ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ്, വിവിധ സെമിനാറുകൾ, സാംസ്കാരിക സമ്മേ ളനങ്ങൾ,സെമിനാറുകൾ,ബോധവത്കരണ ക്ലാസ്സുകൾ, മീഡിയ എക്സി ബിഷൻ, പൂർവ വിദ്യാർത്ഥിസംഗമം, കലാപരിപാടികൾ, സെന്റിനറി മെമ്മോറിയൽ ഹാൾ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് പ്രിൻസിപ്പൽ പി. വിൻസെന്റ്, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് വട്ടപ്പറമ്പിൽ പി.ടി.എ പ്രസിഡന്റ് ജയകുമാർ എന്നിവർ അറിയിച്ചു.