കിളിമാനൂർ: മാനസിക രോഗം ബാധിച്ച മൂന്നംഗ കുടുംബത്തിലെ വൃദ്ധ മാതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
. ഊമൻ പള്ളിക്കര റാണി ഭവനിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പ്രഭാവതി (60) യെയാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ മകൻ അഖിൽ സുഹൃത്തിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വർഷങ്ങളായി ഇവർ പരിസരവാസികളോട് സഹകരിക്കാറില്ലന്ന് നാട്ടുകാർ പറയുന്നു.മൃതദേഹം കാനാറ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. മകൾ: റാണി