തിരുവനന്തപുരം: തിരു. റവന്യൂ ജില്ല ടി.ടി.ഐ - പി.പി.ടി.ടി.ഐ കലോത്സവം ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ നടക്കും. മുന്നൂറിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുദർശനൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാമത്സരങ്ങൾ അരങ്ങേറും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയ‌ർമാൻ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വിവിധ സബ്കമ്മിറ്റി കൺവീനർമാരായ ശ്യാംലാൽ .എസ്,​ റിനീഷ് വിൽസൺ,​ ഷാജി,​ ലോർദാൻ,​ സുനിൽകുമാർ .ആർ.എസ്,​ എസ്. അനിൽകുമാർ,​ ഹാഷിം,​ മുജീബ് റഹ്മാൻ,​ ജെ.ആ‍ർ. ഷാലു,​ ഗിരിപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കലോത്സവത്തിൽ പ്രസ്തുത വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ മത്സരങ്ങളും നടക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആർ.എസ്. സുനിൽകുമാർ അറിയിച്ചു.