citu-vilappil

മലയിൻകീഴ്: സി.ഐ.ടി.യു വിളപ്പിൽ ഏരിയ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. വിളപ്പിൽ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഏരിയകമ്മിറ്റി പ്രസിഡന്റ് വി.എസ് ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയകമ്മിറ്റി സെക്രട്ടറി വേലപ്പൻപിള്ള സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സെന്റർ കമ്മിറ്റി അംഗം കെ.എസ്.സുനിൽകുമാർ, സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി സെക്രട്ടറി സുകുമാരൻ, സി.പി.എം.നേതാക്കളായ വിളപ്പിൽ ശ്രീകുമാർ, സജിനകുമാർ, മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.എസ്. ശ്രീകാന്ത് പ്രസിഡന്റ്), ഷാജു, പ്രവീൺ, മുരളീധരൻനായർ (വൈസ് പ്രസിഡന്റുമാർ), ആർ.വേലപ്പൻപിള്ള (സെക്രട്ടറി), വിളപ്പിൽ ശ്രീകുമാർ, ശൈലജ, റിച്ചാർഡ്സൻ( ജോ. സെക്രട്ടറിമാർ), സജീനകുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.