വർക്കല: കല, സാഹിത്യം, ചരിത്രം എന്നിവയെ സംബന്ധിച്ച് ശാസ്ത്രീയവും പൗരാണികവുമായ അറിവ് സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ കേരളീയം ഇന്റലെക്ച്വൽ സൊസൈറ്റി ഫോർ ആർട്ട് ആൻഡ് കൾച്ചറൽ (കിസാക്) എന്ന സംഘടന വർക്കലയിൽ രൂപികരിച്ചു. ഭാരവാഹികളായി ഷാജി ഗോപിനാഥൻ (പ്രസിഡന്റ്), അജയ് വർക്കല (സെക്രട്ടറി), വർക്കല ജനാർദ്ദനൻ (ഖജാൻജി), ഷോണി ജി. ചിറവിള (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), വർക്കല സബേഷൻ (കൺവീനർ), അനിൽ വർക്കല (കൺവീനർ, ഫിലിം ക്ളബ്), ഉദയകുമാർ (കൺവീനർ ആർട്സ് ക്ളബ്) എന്നിവരെ തിരഞ്ഞെടുത്തു. സംഘടനയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ് വർക്കലയിൽ ശ്രീനാരായണ ധർമ്മ സംഘം മുൻ ട്രഷറർ പരാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടനയുടെ പ്രവർത്തനപരിധിയിൽ ഉൾപ്പെടുന്നു.