penshanezhs-sanghu

പാറശാല: കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് പാറശാല ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പരശുവയ്ക്കൽ കോയിക്കൽ കല്യാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ആർ. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ അജിത് ആർ.എസ്.എസ് ജില്ലാ സഹാകാര്യവാഹ് ഡി. രാധാകൃഷ്ണൻ, ബി.എം.എസ് പരിമഹാൻ മസ്ദൂർ സംഘ് ദേശീയ കൗൺസിൽ അംഗം വി. പ്രദീപ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം. രാജേന്ദ്രകുമാർ സ്വാഗതം ആശംസിച്ചു. പുതിയ ഭാരവാഹികളായി ആർ. ഗംഗാധരൻ നായർ (പ്രസിഡന്റ്), ആർ. ശശിധരൻ നായർ (വൈസ് പ്രസിഡന്റ്), എം. രാജേന്ദ്രകുമാർ (സെക്രട്ടറി), ജി.എസ്. സുരേഷ്കുമാർ (ജോയിന്റ് സെക്രട്ടറി), കെ. സുരേഷ് കുമാർ (ട്രഷറർ), അംഗങ്ങളായി ബി. രാജശേഖരൻ നായർ, വി.പി. രാമചന്ദ്രൻ നായർ, എസ്. ബാബുരാജ്, എൻ. സുകുമാരൻ നായർ, കെ.വി. വേണുകുട്ടൻ നായർ, എം.ആർ. സുഗതൻ, വിക്രമൻ നായർ, എസ്. പുഷ്‌കരാക്ഷി അമ്മ (കമ്മിറ്റി അംഗങ്ങൾ) പി. ഗോപിനാഥൻ നായർ, ജയകുമാർ (ജില്ലാ കൗൺസിൽ അംഗങ്ങൾ), കെ. വാസുദേവൻ നായർ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.