1. ഡിസ്‌ചാർജ് ട്യൂബ് കണ്ടുപിടിച്ചതാര്?
ഹെന്റ് റിച്ച് ഗീസ്ളർ
2. ബോർ ആറ്റം മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാതയാണ്?
ഓർബിറ്റ്
3. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക് നമ്പറുമുള്ള ആറ്റങ്ങളാണ്?
ഐസോബാറുകൾ
4. മാസ് നമ്പർ 3 ആയ ഹൈഡ്രജൻ ഐസോടോപ്പ് ഏത്?
ട്രിഷിയം
5. കാൻസർ, ട്യൂമർ എന്നിവയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഐസോടോപ്പുകൾ?
അയഡിൻ - 131, കൊബാൾട്ട് - 60
6. ശിരോനാഡികളുടെ എണ്ണമെത്ര?
12 ജോഡി
7. മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന പാളി ഏത്?
മെനിഞ്ചസ്
8. മസ്തിഷ്കത്തിനാവശ്യമായ പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത് ?
സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ്
9. മസ്തിഷ്കത്തിന്റെ രണ്ടാമത്തെ വലിയ ഭാഗം?
സെറിബെല്ലം
10. ആന്തരസമാസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്കഭാഗം?
ഹൈപ്പോതലാമസ്
11. മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അ ടിഞ്ഞുകൂടുന്നതു കൊണ്ടുണ്ടാവുന്ന രോഗം?
അൽഷിമേഴ്സ്
12. സാഹിത്യകൃതിയെ ആധാരമാക്കി നിർമ്മിക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം?
മാർത്താണ്ഡവർമ്മ
13. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം?
ചെമ്മീൻ
14. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക?
വിജയ നിർമല
15. ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ആദ്യ ചിത്രം?
തുലാഭാരം
16. മലയാളത്തിലെ ആദ്യ കളർ ചിത്രം?
കണ്ടംബെച്ച കോട്ട്
17. 'അഗ്രഹാരത്തിൽ കഴുതൈ" എന്ന തമിഴ് ചിത്രം സംവിധാനം മലയാളി?
ജോൺ എബ്രഹാം
18. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ദാദാസാഹേബ് ഫാൽക്കെ
19. ഇന്ത്യയുടെ അന്താരാഷ്ട്ര ചല ച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി?
ഗോവ
20. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ചലച്ചിത്ര നടി?
നർഗീസ് ദത്ത്