aug20b

ആറ്റിങ്ങൽ : റോഡ് പണിക്കായി സൂക്ഷിച്ചിരുന്ന ടാറിൽ മുങ്ങി ചലിക്കാനാവാതെ കിടന്ന തെരുവുനായയ്ക്ക് മൃഗസ്നേഹികൾ രക്ഷകരായി. ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ റോഡ് വക്കിൽ അവശനിലയിൽ കിടക്കുന്നതു കണ്ട നായയെ നാട്ടുകാരിൽ ചിലരാണ് മൃഗസ്നേഹികളെ വിവരം അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ കൊല്ലത്തു നിന്നുള്ള സംഘമാണ് നായയെ രക്ഷിച്ചത്. വെളിച്ചെണ്ണയും മറ്റുമുപയോഗിച്ച് നായയുടെ ശരീരത്തിൽ നിന്നും ടാർ നീക്കം ചെയ്ത് ഭക്ഷണവും വാങ്ങി നൽകിയാണ് സംഘം മടങ്ങിയത്.