aiyf

മുടപുരം: ഐ.എസ്.ഒ അംഗീകാരം ലഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാത്തതിലും തെരുവുവിളക്കുകൾ കത്തിക്കാത്തതിലും ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും എതിരെ എ.ഐ.വൈ.എഫ് കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
മുടപുരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറിയും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ കോരാണി വിജു ഉദ്ഘാടനം ചെയ്തു.
സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി എ. അൻവർഷാ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഗോപൻ വലിയഏല, എ.ഐ.വൈ.എഫ് ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി അനസ്, പ്രസിഡന്റ് മനു തുടങ്ങിയവർ സംസാരിച്ചു. എ.ഐ.വൈ.എഫ് നേതാക്കളായ മുഹമ്മദ് ഷാജു, ജ്യോതികുമാർ, നിസാം, അജയൻ, സുധി, ജോസ്, അൽ ആരിഫ്, റെജി, അച്ചുലാൽ, ജയേഷ് രാജേഷ്, മനു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

ക്യാപ്ഷൻ: കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധ സമരത്തിനായി എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച്