vhss

വിതുര: കേരളസർക്കാർ ന്യൂനപക്ഷവകുപ്പ് നടത്തുന്ന വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ഏകദിന ശില്പശാലയായ പാസ് വേർഡ് വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലും തൊളിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലും സംഘടിപ്പിച്ചു. വിതുരയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ.എസ്. ഷീജ, കലക്ട്രേറ്റ് ന്യൂനപക്ഷവിഭാഗം കോ ഒാർഡിനേറ്റർ ഇ. ഷാജഹാൻ, പി.ടി.എ പ്രസിഡന്റ് കെ. ഭുവനചന്ദ്രൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മറിയാമ്മാചാക്കോ,ഹെഡ്മിസ്ട്രസ് ജോതിഷ്ജലൻ. ഡി.വി,കരിയർ ഗൈഡൻസുമാരായ എസ്. സഫീന, സി.എസ്. ശ്രീജാമോൾ, വി. ബിനുകുമാർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സമഗ്രവ്യക്തിത്വവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഇൗ പരിശീലന പദ്ധതിക്ക് ട്യൂണിംഗ്, ഫ്ളവറിംഗ്, എക്സ്‌ഫ്ളോറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. തൊളിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പാസ് വേർഡ് ശില്പശാല ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, തൊളിക്കോട് ടൗൺ വാർഡ്മെമ്പർ തൊളിക്കോട് ഷംനാദ്, പി.ടി.എ പ്രസിഡന്റ് പാണയം നിസാർ, പ്രിൻസിപ്പൽ മോഹനൻപിള്ള എന്നിവർ പങ്കെടുത്തു.