df

വെഞ്ഞാറമൂട്: ബ്രഹ്മകുമാരിസ് ഈശ്വരിയ വിശ്വവിദ്യാലയം വെഞ്ഞാറമൂട് സെന്ററിന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു. റാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ കെ.കെ. മനോജൻ ഉദ്ഘാടനം ചെയ്തു. ചെന്നെ സോണൽ കോ-ഓർഡിനേറ്റർ രാജ യോഗിനി ബ്രഹ്മകുമാരി ബീന ബഹൻജി അദ്ധ്യക്ഷയായിരുന്നു.ഫാ. ജോസ് കിഴക്കേടത്ത്, ഇമാം നാസറുദ്ദീൻ ഉവൈസി, ബ്രഹ്മകുമാരിമാരായ മിനി ബഹൻ, പങ്കജ് ബഹൻ, ജിഷ ബഹൻ, കെ.എസ്. ഗീത രംഗപ്രഭാത്, ബിനു എസ്.നായർ എസ്. ഷിബു, ബാബു മാണിക്കമംഗലം തുടങ്ങിയവർ സംസാരിച്ചു.