നെയ്യാറ്റിൻകര: വീട്ടിനടുത്തെ റബർ തോട്ടത്തിൽ വിറകെടുക്കാൻ പോയ പെരുങ്കടവിള പഴവൂർക്കോണം അരുൺ നിവാസിൽ ശശിന്ദ്രന്റെ ഭാര്യ ചന്ദ്രിക (58) കാൽ വഴുതിവീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. വിറകെടുക്കാൻ പോയ ചന്ദ്രികയെ വൈകിയും കാണാതായതോടെ ബന്ധുക്കൾ തിരയുമ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.മക്കൾ: അരുൺ, ആര്യ, മരുമക്കൾ: ഭാനുപ്രിയ, കുമരേശൻ.