photo

നെടുമങ്ങാട്: രോഗബാധിതരായി വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞ അവിവാഹിതരായ സഹോദരിമാർക്ക് നാട്ടുകാർ രക്ഷകരായി. ആനാട് പഞ്ചായത്തിലെ ആറാംപള്ളി തോട്ടരികത്ത് വീട്ടിൽ ബെൽസമ്മയ്ക്കും (64) ദാനമ്മയ്ക്കുമാണ് (66) നാട്ടുകാരുടെയും പഞ്ചായത്തധികൃതരുടെയും കരുണയിൽ ജീവിതം തിരിച്ചു കിട്ടിയത്. ബെൽസമ്മ ഒരുകാലിൽ വൃണമായി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലും ദാനമ്മ കാഴ്ചനഷ്ടപ്പെട്ട അവസ്ഥയിലുമാണ് കിടന്നിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഗോകുലം മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് വിഭാഗവുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ, മെമ്പർ സിന്ധു എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒരു കിലോ മീറ്ററോളം സ്ട്രെച്ചറിൽ ചുമന്ന് റോഡിൽ എത്തിച്ചാണ് പഞ്ചായത്ത് ആംബുലൻസിൽ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചത്.