തിരുവനന്തപുരം: മാദ്ധ്യ പ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫയ്ക്കെതിരെ ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇതിന്റെ പകർപ്പ് വർക്കല മരുതിക്കുന്ന് വെള്ളൂർക്കോണം മുസ്ലിം ജമാഅത്ത് ഭാരവാഹികൾക്കും വഫയുടെ മാതാപിതാക്കൾക്കും നൽകിയിട്ടുണ്ട്. അപകടത്തിന്റെ വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്ന് നോട്ടീസിലുണ്ട്. അപകടം സംബന്ധിച്ച് ഭർത്താവിനെ അറിയിച്ചെന്നും അവരെല്ലാം ഒപ്പമുണ്ടെന്നും ഉൾപ്പടെ ഒരു ടി.വി ചാനലിലൂടെയുള്ള വഫയുടെ വാദങ്ങൾക്ക് എതിരായുള്ളതാണ് ഫിറോസിന്റെ നോട്ടീസ്.