vhss

പാറശാല: പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തിൽ ദേശീയ നൈപുണ്യ വികസന പദ്ധതി പ്രകാരം ആരംഭിച്ച കോഴ്‌സുകളിലെ പഠിതാക്കൾക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സംരംഭകത്വ പരിശീലന ക്യാമ്പ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ടൗൺ വാർഡ് മെമ്പർ പി.എ. നീല, വൈ. സതീഷ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ആർ. ജയശ്രീ, എച്ച്.എസ്.സി പ്രിൻസിപ്പൽ എൽ. രാജാദാസ്, ഹെഡ്മിസ്ട്രസ് ജെ. ചന്ദ്രിക, പി.ടി.എ പ്രസിഡന്റ് വി. അരുൺ, ആർ. ബിജു, എൻ. ജയറാം തുടങ്ങിയവർ പങ്കെടുത്തു.