adoor-prakash-mp-ulkadana

കല്ലമ്പലം : സെപ്തംബർ മൂന്നിനു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഇ.റിഹാസിന്റെ തിരഞ്ഞെടുപ്പു കൺവെൻഷൻ കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റുമാരായ കരകുളം കൃഷ്ണപിള്ള, എൻ.പീതാംബരകുറുപ്പ്, വർക്കല കഹാർ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം കെ. ചന്ദ്രബാബു, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം വർക്കല ദാവൂദ്, ഇ. റിഹാസ് എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ഉണ്ണികൃഷ്ണൻ സ്വാഗതവും എം. ജോസഫ് പെരേര നന്ദിയും പറഞ്ഞു.കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ കിളിമാനൂർ എൻ. സുദർശനൻ, ബി. ധനപാലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബി. ഷാലി, പി. സൊണാൾജ്, എ. ഷിഹാബുദ്ദീൻ, എൻ.ആർ. ജോഷി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ടി.പി. അംബിരാജ, അഡ്വ. എം.എം. താഹ, കെ. രഘുനാഥൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ജെ. നഹാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. സുഭാഷ്, അഡ്വ. അസീംഹുസൈൻ, അമ്പിളി പ്രകാശ്, കെ. തമ്പി തുടങ്ങി ഒട്ടേറെ നേതാക്കൾ പങ്കെടുത്തു. പി.എം. ബഷീർ ചെയർമാനായും ബി. ധനപാലൻ ജനറൽ കൺവീനറുമായ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. തുടർന്ന് കല്ലമ്പലം ജംഗ്ഷനിൽ പ്രകടനവും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി.


ചിത്രം: യു.ഡി.എഫ് തിരഞ്ഞെടുപ്പു കൺവെൻഷൻ കല്ലമ്പലം ജെ.ജെ. ഓഡിറ്റോറിയത്തിൽ അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യുന്നു