ddd

നെയ്യാ​റ്റിൻകര: നെയ്യാ​റ്റിൻകര ജനറൽ ആശുപത്രിയിൽ ഒ.പി ടിക്ക​റ്റ് നിരക്ക്, സന്ദർശന പാസ്, രക്ത പരിശോധന തുടങ്ങിയവയുടെ വർദ്ധിപ്പിച്ച നിരക്കുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നെയ്യാ​റ്റിൻകര നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ആയിരം പേരുടെ ഒപ്പു ശേഖരണം തുടങ്ങി. പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കുന്ന ' ആരോഗ്യമന്ത്രിക്ക് ആയിരങ്ങളുടെ കൈയ്യൊപ്പ്' പ്രചാരണ പരിപാടിക്ക് ആശുപത്രിക്കുള്ളിലാണ് തുടക്കം കുറിച്ചത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, ജില്ലാ കോ കൺവീനർ ആർ.ശ്രീലാൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, ടൗൺ ഏരിയാ പ്രസിഡന്റ് ലാലു, നിലമേൽ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കൈയ്യൊപ്പ് ശേഖരണം ആരംഭിച്ചത്. നെയ്യാ​റ്റിൻകരയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും യുവമോർച്ച ഒപ്പ് ശേഖരണം നടത്തും.