sini

തിരുവനന്തപുരം: മണക്കാട് വാ‌ർഡ് കൗൺസിലറും നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സിമി ജ്യോതിഷിനെ സ്വകാര്യ ട്രാവൽ ഏജൻസിക്കാർ മർദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ 11 മണിയോടെ ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപമുള്ള ട്രാവൽ ഏജൻസിക്ക് സമീപത്തായിരുന്നു സംഭവം. ഫുട്പാത്തിൽ അനധികൃതമായി ട്രാവൽ ഏജൻസിയുടെ ബോർഡ് സ്ഥാപിച്ചതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കൗൺസിലർ അന്വേഷണത്തിനായി എത്തിയത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട കൗൺസിലർ ബോർ‌ഡ് മാറ്റി സ്ഥാപിക്കണമെന്ന് ട്രാവൽ ഏജൻസിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഏജൻസിയിലെ ജീവനക്കാർ നിലത്ത് തള്ളിയിടുകയായിരുന്നു. നിലത്തുവീണതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കൗൺസിലറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.