കോവളം:എസ്.എൻ.ഡി.പി യോഗം കരുംങ്കുളം ശാഖയിൽ വനിതാസംഘം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. ശാഖാ ഗുരുദേവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സൂശീലൻ, മണ്ണിൽ മനോഹരൻ, കട്ടച്ചൽകുഴി പ്രദീപ്, മംഗലത്തുകോണം തുളസീധരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ്കുമാർ, വനിതാ സംഘം യൂണീറ്റ് പ്രസിഡന്റ് മല്ലികാ ആര്യദേവൻ, വൈസ് പ്രസിഡന്റ് പ്രസന്ന ചന്ദ്രസേനൻ, സെക്രട്ടറി ജലജ പ്രസന്നൻ, ട്രഷറർ ഷീജ, രക്ഷാധികാരികളായ പ്രഭ, സുചേത, ഷീബ, കമ്മിറ്റിയംഗങ്ങളായ അശ്വിനി, വിനുമധു, സോമലത, ഉണ്ണിയാർച്ച, ചന്ദ്രിക, സ്വപ്ന, അർച്ചന, ചന്ദ്രകല, അനിത തുടങ്ങിയവർ പങ്കെടുത്തു.