തിരുവനന്തപുരം: ഉരുൾപൊട്ടലിനെത്തുടർന്ന് സംസ്ഥാനത്ത് ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിച്ചു.സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു നിയന്ത്രണം. മഴ കുറഞ്ഞ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പുകൾ പിൻവലിച്ചു.
കനത്ത മഴയിൽ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടലുണ്ടായ. സാഹചര്യത്തിലാണ് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചത്.
അതിതീവ്ര മഴയും മണ്ണിന്റെ ഈർപ്പവും കുറഞ്ഞതിനാൽ ഖനന നിരോധനം പിൻവലിക്കുന്നു എന്നാണ് മെനിംഗ് ആന്റ് ജിയോളജി ഡയറക്ടർ കെ.ബിജുവിന്റെ ഉത്തരവിലുള്ളത്. എല്ലാ ക്വാറി ഉടമകൾക്കും ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും.
കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് പുതുതായി അനുമതി ലഭിച്ചത്. ലൈസൻസുള്ള 750 ക്വാറികളാണ് സംസ്ഥാനത്തുള്ളത്.