നെയ്യാറ്റിൻകര: സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മയായ യുവതിക്ക് ദാരുണാന്ത്യം. പൊഴിയൂർ കുളത്തൂർ പരിത്തിയൂർ പുതുവൽപുത്തൻവീട്ടിൽ ബിനാമ്മയുടെ മകളും രാജുവിന്റെ ഭാര്യയുമായ പ്രീമ (29) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പഴയ ഉച്ചക്കടയിൽ നിന്ന് സ്കൂട്ടറിൽ ഉച്ചക്കടയിലേക്കുള്ള യാത്രക്കിടെ തമിഴ് നാട് ടോറസ് ലോറി യുവതിയുടെ സ്കൂട്ടറിൽ തട്ടി. നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യതൊഴിലാളിയാണ് ഭർത്താവ് രാജു.ലയൺരാജ്,റീയൽരാജ്, ജെസ്വാരാജ് എന്നിവർ മക്കൾ .
പ്രീമ