dd

നെയ്യാറ്റിൻകര: പെരുങ്കടവിള പി.കെ ഓഡിറ്റോറിയത്തിനു സമീപം മാമ്പഴക്കര സ്വദേശി ജയകുമാറിന്റെ ഫർണിച്ചർ കട കത്തിനശിച്ചു.ഇന്നലെ പുലർച്ചെ 2.30നാണ് സംഭവം.ആവശ്യപ്രകാരം നിർമ്മിച്ചു നൽകുന്ന വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്.ഇതിന് 10 ലക്ഷത്തിലധികം രൂപ വിലവരുമെന്ന് ഉടമ പറഞ്ഞു.തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. രാത്രിയായതിനാൽ പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടാത്തതാണ് കുടുതൽ നഷ്ടം വരുത്തിയത്.കടയിൽ തീ പടരുന്നത് കണ്ട വാഹനയാത്രികർ നെയ്യാറ്റിൻകര ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി തീയണച്ചതിനാൽ സമീപത്തെ കടകളിൽ പടരാതെ വൻ ദുരന്തം ഒഴിവായി. മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.