joe-root-
joe root

ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിലുള്ള മൂന്നാംക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഹെഡ്‌ഡിംഗലിയിൽ തുടക്കമാകും.

എഡ്ജ് ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയ വിജയത്തിലെത്തിയിരുന്നു.

ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെ അഞ്ച് മത്സര പരമ്പരയിൽ സന്ദർശകർ 1-0 ത്തിന് മുന്നിലാണ്.

ഇൗ മത്സരത്തിൽ വിജയം നേടി പരമ്പരയിൽ ഒപ്പമെത്താനാണ് ഇംഗ്ളണ്ട് ശ്രമിക്കുന്നത്.

ആദ്യ ടെസ്റ്റിൽ ഇരു ഇന്നിംഗ്സുകളിലും സെഞ്ച്വറിയും രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 92 റൺസും നേടിയ സ്മിത്തിന് തലയ്ക്ക് ജൊഫെ ആർച്ചറുടെ ബൗൺസർ ഏറ്റതിനെതുടർന്ന് കളിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് അനുകൂല ഘടകമായി ഇംഗ്ളണ്ട് കാണുന്നു.

. ഇംഗ്ളീഷ് ബാറ്റ്സ്മാൻ ജാസൺ റോയ്ക്ക് കഴിഞ്ഞദിവസം നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ തലയ്ക്ക് പരിക്കേറ്റിരുന്നു. റോയ്‌യെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാദ്ധ്യതയെങ്കിലും അടിയന്തര ഘട്ടത്തിൽ ടീമിലെടുക്കാനായി ഒല്ലിപോപ്പിനെ ടീമിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

പരമ്പര പിടിക്കാൻ ലങ്ക

. ന്യൂസിലൻഡും ശ്രീലങ്കയും തമ്മിലുള്ള രണ്ട് മത്സര പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് കൊളംബോയിലെ വി ഡര ഒാവലിൽ തുടക്കമാകും.

. കഴിഞ്ഞവാരം ഗോളിൽ നടന്ന ആദ്യടെസ്റ്റിൽ ശ്രീലങ്ക വിജയിച്ചിരുന്നു.

. ആറ് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം.

. രണ്ടാം ഇന്നിംഗ്സിൽ കിവീസ് നൽകിയ 268 റൺസിന്റെ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ചേസ് ചെയ്തു നേടുകയായിരുന്നു ലങ്ക.

. 122 റൺസ് നേടിയ നായകൻ ദിമുത്ത് കരുണ രത്‌നെയുടെ ബാറ്റിംഗാണ് ലങ്കയ്ക്ക് റെക്കാഡ് ചേസിംഗ് ജയം നൽകിയത്. കരുണ രത്‌നെയും ലാഹിരു തിരിമന്നെയും (64) ചേർന്ന് 161 റൺസാണ് ഒാപ്പണിംഗിൽ അടിച്ചുകൂട്ടിയത്.

. ഏഴ് വർഷം മുമ്പ് ലങ്കൻ പര്യടനത്തിനെത്തിയ ന്യൂസിലൻഡ് ടീം ഗോളിലെ ആദ്യ ടെസ്റ്റിൽ തോറ്റശേഷം കൊളംബോയിൽ വിജയം നേടി പരമ്പര സമനിലയിലാക്കിയിരുന്നു.

. അന്ന് കിവീസ് ക്യാപ്ടനായിരുന്ന റോസ് ടെയ്‌ലർ കൊളംബോയിൽ ആദ്യ ഇന്നിംഗ്സിൽ 142 റൺസും രണ്ടാം ഇന്നിംഗ്സിൽ 74 റൺസുമടിച്ചാണ് ടീമിനെ വിജയിപ്പിച്ചത്.

. 35 കാരനായ ടെയ്‌ലർ ഇത്തവണ ഗോളിൽ 86 റൺസ് നേടി മികച്ച ഫോമിലാണ്.