തിരുവനന്തപുരം :2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ടീമിനങ്ങളിൽ വെള്ളി, വെങ്കലമെഡലുകൾ നേടിയ 83 കായിക താരങ്ങൾകൂടി സർക്കാർ സർവീസിൽ നിയമനം നൽകും. വിവിധ വകുപ്പുകളിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
ഇവർക്ക് കൂടി ജോലി ലഭിക്കുന്നതോടെ ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ 151 പേർ സർക്കാർ സർവീസിലെത്തും.
വ്യക്തിഗത ഇനങ്ങളിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടിയവർക്ക് എൽ.ഡി ക്ളാർക്കായി നേരത്തെ ജോലി നൽകിയിരുന്നു. ടീമിനങ്ങളിൽ വെള്ളി, വെങ്കല മെഡൽ നേടിയവർക്ക് ജോലി നൽകുന്നത് ഇതാദ്യമാണെന്ന് കായിക മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
വനിതാക്രിക്കറ്റ് ടീം സെലക്ഷൻ
തിരുവനന്തപുരം : 23 വയസിനുതാഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ വെള്ളിയാഴ്ച രാവിലെ 9ന് തൈക്കാട് കേരള ക്രിക്കറ്റ് അസോസിയേഷൻ ഹെഡ് ഒാഫീസ് തിരഞ്ഞെടുക്കുന്നു. 1996 സെപ്തംബർ ഒന്നിനോ അതിന് ശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ച കളിക്കാരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895838446, 9645342642, 0471 2330522.