india-hockey
india hockey

ടോക്കിയോ : 2020 ഒളിമ്പിക്സിന്റെ ടെസ്റ്റ് ഇവന്റായി ഒളിമ്പിക് വേദിയിൽ നടത്തിയ ഹോക്കി ടൂർണമെന്റിൽ പുരുഷ-വനിതാ കിരീടങ്ങൾ ഇന്ത്യയ്ക്ക്.

ഇന്നലെ നടന്ന ഫൈനലുകളിൽ പുരുഷ ടീം ന്യൂസിലൻഡിനെ 5-0 ത്തിനും വനിതാ ടീം ആതിഥേയരായ ജപ്പാനെ 2-1നുമാണ് തോൽപ്പിച്ചത്. പുരുഷ ടീം സെമിഫൈനലിൽ ജപ്പാനെ കീഴടക്കിയിരുന്നു. ഗ്രൂപ്പ് റൗണ്ടിൽ കിവീസിനോട് തോറ്റതിനുള്ള മറുപടികൂടിയായിരുന്നു ഫൈനലിലെ വിജയം. ക്യാപ്ടൻ ഹർമാൻ പ്രീത് സിംഗ് , ഷംഷേർ സിംഗ്, നീലകണ്ഠ ശർമ്മ, ഗുർസാഹിബ് ജിത്ത് സിംഗ്, മാൻ ദീപ് സിംഗ് എന്നിവരാണ് ഫൈനലിൽ ഇന്ത്യയ്ക്കുവേണ്ടി ഗോളുകൾ നേടിയത്.

വനിതകളുടെ ഫൈനലിൽ 11-ാം മിനിട്ടിൽ നവ് ജ്യാേത് കൗറിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ ജപ്പാൻ സമനില പിടിച്ചു. 33-ാം മിനിട്ടിൽ ലാൽറെംസിയാമിയാണ് വിജയഗോൾ നേടിയത്.