തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയായ സംഭവത്തിൽ കാറിന്റെ ഡ്രൈംവിഗ് സീറ്റിലെ സീറ്ര് ബെൽറ്റിൽ ശ്രീറാമിന്റെ വിരലടയാളമുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. എന്നാൽ കാറിന്റെ സ്റ്റിയറിംഗിലോ അതിന് മീതെയുള്ള ലതർ കവറിലോ നിന്ന് ശ്രീറാമിന്റെ വിരടലയാളം സ്ഥിരീകരിക്കാൻ ഫോറൻസിക് സംഘത്തിനായില്ല. അപകട സമയത്ത് ശ്രീറാം വാഹനം ഓടിച്ചുവെന്ന് തെളിയിക്കാൻ സീറ്റ് ബെൽറ്റിൽ നിന്ന് ലഭിച്ച വിരലടയാളം സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവസമയത്തെ കാറിന്റെ അമിതവേഗം തെളിയിക്കാൻ വാഹന കമ്പനിയുടെ സഹായത്തോടെ പൊലീസ് ഡേറ്റാ പരിശോധനകൾ നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.