നെയ്യാറ്റിൻകര : എൻ. എസ്.എസ് നെയ്യാറ്റിൻകര യൂണിയൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമി ജയന്തി ദിനാചരണം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഛായ ചിത്രത്തിനുമുന്നിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി കെ.രാമചന്ദ്രൻ നായർ, വനിത യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ,എൻ.എസ് .എസ് ഇൻസ്‌പെക്ടർ എസ്.മഹേഷ്‌കുമാർ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.