mla

കാട്ടാക്കട : കാട്ടാക്കട സിവിൽ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കെ.എസ്. ശബരീനാഥൻ എം.എൽ.എയും ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണനും വിലയിരുത്തി. സിവിൽ സ്റ്റേഷൻ ഓഫീസുകളെ കുറിച്ച് ഫ്ലോർ മാനേജ്മെന്റുമായും ചർച്ച നടത്തി. എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ച് ഈ വർഷം തന്നെ സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നിർവഹിക്കുമെന്നും എം.എൽ.എ പറഞ്ഞു.

ഡെപ്യൂട്ടി കലക്ടർ അനു.എസ് നായർ, നെടുമങ്ങാട് ആർ.ടി.ഒ യദുകൃഷ്ണൻ, കാട്ടാക്കട തഹസിൽദാർ ഹരിചന്ദ്രൻ എന്നിവർ എത്തിയിരുന്നു.