neymer-p-s-g
neymer p s g

പാരീസ് : ബ്രസീലിയൻ സൂപ്പർ താരമായ നെയ്‌മറിന് പകരമായ 100 ദശലക്ഷം യൂറോയും ഗാരേത്ത് ബെയ്ലടക്കം മൂന്ന് താരങ്ങളെയും നൽകാമെന്ന സ്പാനിഷ് റയൽ മാഡ്രിഡിന്റെ ഒാഫർ ഫ്രഞ്ച് ക്ളബ് പാരീസ് സെന്റ് ജെർമെയ്ൻ നിരസിച്ചു.

ഗാരേത്ത് ബെയ്ൽ, ഹാമിഷ് റോഡ്രിഗ്രസ്, ഗോൾ കീപ്പർ കെയ്‌ലർ നവാസ്

എന്നിവരെയാണ് പണത്തിനൊപ്പം നൽകാമെന്ന് റയൽ അറിയിച്ചത്. എന്നാൽ ഇത് നെയ്‌മറിന്റെ വിലയ്ക്ക് തുല്യമാകുന്നില്ലെന്നാണ് പി.എസ്.ജിയുടെ നിലപാട്. രണ്ടുവർഷം മുമ്പ് 222 ദശലക്ഷം യൂറോ നൽകിയാണ് ബാഴ്സലോണയിൽ നിന്ന് പി.എസ്.ജി നെയ്‌മറെ വാങ്ങിയത്. ആ തുകയെങ്കിലും ലഭിച്ചാലേ താരത്തെ വിൽക്കാനാകൂ എന്നാണ് ക്ളബിന്റെ തീരുമാനം.

റയൽ ഒഴിവാക്കാനിരിക്കുന്ന താരങ്ങളെയാണ് നെയ്‌മറിന് പകരമായി നൽകാമെന്ന് ഒാഫർ ചെയ്തത്. ഗാരേത്ത് ബെയ്ലിനെ വിറ്റഴിക്കുന്നതാണ് നല്ലതെന്ന് കോച്ച് സിദാൻ പരസ്യമായി പറഞ്ഞിരുന്നു. റോഡ്രിഗസ് ബയേണിൽ നിന്ന് ലോൺ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും പ്ളേയിംഗ് ഇലവനിലെത്താനിടയില്ല.കെയ്‌ലർ നവാസ് ഇപ്പോൾ ഫസ്റ്റ് ചോയ്സ് ഗോളിയുമല്ല.

മെസി പരിശീലനം

പുനരാരംഭിച്ചു

മാഡ്രിഡ് : കണങ്കാലിലെ പരിക്കുമൂലം സ്പാനിഷ് ലാലിഗ സീസണിലെ ആദ്യമത്സരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ബാഴ്സലോണയുടെ സൂപ്പർതാരം ലയണൽ മെസി പരിശീലനം പുനരാരംഭിച്ചു. ഞായറാഴ്ച റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ മെസി കളിച്ചേക്കും. ആദ്യമത്സരത്തിൽ ബാഴ്സലോണയെ അത്‌ലറ്റക് ക്ളബ് 1-0 ത്തിന് തോൽപ്പിച്ചിരുന്നു.