നെടുമങ്ങാട്: നെടുമങ്ങാട് ഗവ. പോളിയിലെ എസ്.എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ജിഷോരാജിനെ കോളേജിൽ നിന്ന് പുറത്താക്കിയതായി പരാതി. ഇതേതുടർന്ന് വിദ്യാർത്ഥികൾ സംഘടിച്ചെത്തി പ്രിൻസിപ്പലിനെ കാബിനിൽ തടഞ്ഞുവെച്ചത് സംഘർഷത്തിനിടയാക്കി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. എസ്.എഫ്.ഐ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച ജിഷോ രാജിനെ തിരിച്ചെടുക്കാമെന്ന് പ്രിൻസിപ്പൽ സമ്മതിച്ചു. സംഘടനാപ്രവർത്തനം തടഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. ഉപരോധസമരം എസ്.എഫ്.ഐ ഏരിയാസെക്രട്ടറി വിഷ്‌ണു ജി.എസ് ഉദ്ഘാടനം ചെയ്‌തു. അബ്നാഷ് അസീസ്, ജോബിൻ കോശി, എൽ.എസ്. ലിജിൻ, ബിപിൻ എ. കുമാർ, ഹരി എ.എസ്, അഭിജിത്ത്, അനൂപ്, ജിഷ്‌ണു ജെ.യു, ആവണി വി.വിജയ്, ശരത്ത് എൽ.ആർ തുടങ്ങിയവർ നേതൃത്വം നൽകി.