vishnu

പാറശാല: ദേശീയപാതയിൽ ബസിൽ സ്‌കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു.പെരുവിള ശ്രീഭവനിൽ വിജയകുമാരൻ നായരുടെ മകൻ വിഷ്ണു വി.എൽ ആണ് മരിച്ചത്.ഇന്നലെ രാത്രി 8.15ന് ദേശീയ പാതയോരമായ ഉദിയൻകുളങ്ങര ചെങ്കൽ പഞ്ചായത്ത് ഓഫിസിനു മുമ്പിലാണ് സംഭവം. പാറശാല ഭാഗത്തു നിന്ന് അമരവിളയിലെയ്ക്കു വരുകയായിരുന്ന സ്‌കൂട്ടർ ,എതിർദിശയിൽ വരുകയായിരുന്ന ബസിന്റെ മദ്ധ്യ ഭാഗത്ത് ഇടിക്കുകയും നിയന്ത്രണംവിട്ട സ്‌കൂട്ടർ ബസിനു അടിയിലാവുകയും പിൻചക്രം കയറിയി റങ്ങുകയുമായിരുന്നു. സംഭവം അറിയാതെ പാറശാലയിൽ നിന്ന് വരുകയായിരുന്ന സ്വകാര്യ അംബുലൻസ് ,അപകടം സംഭവിച്ച സ്‌കൂട്ടറിനു പുറത്തുകയറി. നിറുത്തി ഇട്ടിരുന്ന മിനിലോറി അടക്കം രണ്ട് വാഹനങ്ങളെയും ഇടിച്ചു .തുടർന്ന് അംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു വാഹനത്തിൽകയറ്റി വിടുകയായിരുന്നു.