vikram-rathore
vikram rathore

മുംബയ് : മുൻ ഇന്ത്യൻ ഒാപ്പണർ വിക്രം റാത്തോഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിക്കാൻ തീരുമാനമായി. സഞ്ജയ് ബംഗാറിന് പകരമാണ് റാത്തോഡ് എത്തുന്നത്. ബൗളിംഗ് കോച്ചായി ഭരത് അരുണും ഫീൽഡിംഗ് കോച്ചായി ആർ. ശ്രീധറും തുടരും. ഇന്ത്യൻ ടീം ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇന്റർവ്യൂവിലൂടെ രവിശാസ്ത്രിയുടെ സഹായികളെ തിരഞ്ഞെടുത്തത്. 50 കാരനായ റാത്തോഡ് ആറ് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.