thozhil

ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ശുദ്ധഗ്രാമം പദ്ധതിയുടെ ഭാഗമായി തോപ്പുമുക്കിൽ ആരംഭിച്ച ആരോഗ്യ ക്ലോത്ത് ആൻഡ് പേപ്പർ ബാഗ് തൊഴിൽ യൂണിറ്റിന്റെ ഉദ്ഘാടനം പോത്തൻ കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിഫ ബീഗം നിർവഹിച്ചു.മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു.മാന്വൽ പ്രിന്റിംഗ് മെഷീനിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.കവിത നിർവഹിച്ചു.മെമ്പർ സെക്രട്ടറി സുഹാസ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ജയ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എസ്.അജിത്കുമാർ,സി.പി സിന്ധു, എസ്.ആർ.കവിത,ജൂലിയറ്റ് പോൾ, തങ്കച്ചി, കെ.ഗോപിനാഥൻ, വി.അജികുമാർ,സി.ജയ്മോൻ,എം.എസ് ഉദയകുമാരി, വേണുഗോപാലൻ നായർ,സുധീഷ് ലാൽ, മുംതാസ്, അമൃത, ദീപാ സുരേഷ്, ലളിതാംബിക.ബി, സെക്രട്ടറി ഹരികുമാർ ജി.എൻ,സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മംഗലപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഫി മംഗലപുരം സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ് നന്ദിയും പറഞ്ഞു.