crime

മുംബയ്: മൂന്നാമത്തെ കുട്ടിയെ വേണമെന്ന തന്റെ ആവശ്യം നിരാകരിച്ച ഭർത്താവിനെ യുവതി കുത്തിക്കൊന്നു. മുംബയ്ക്കുസമീപത്തായിരുന്നു സംഭവം. പ്രണാലി കദം എന്ന മുപ്പത്തിമൂന്നുകാരിയാണ് കൊടുംക്രൂരത ചെയ്തത്. ഇവർ അറസ്റ്റിലായി. സുനിൽ എന്ന മുപ്പത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്.

ദമ്പതികൾ തമ്മിൽ മറ്റുപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് രണ്ടുപെൺകുട്ടികളാണ്. ഒരു ആൺകുട്ടിവേണമെന്ന് പ്രണാലിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം സുനിലിനോട് പറഞ്ഞെങ്കിലും ഗൗനിച്ചില്ല. കഴിഞ്ഞദിവസം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ പറ്റില്ലെന്ന് സുനിൽ ഉറപ്പിച്ചുപറഞ്ഞു. ഇതിൽ കലിപൂണ്ട് ഭർത്താവിനെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ ശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.