gk

1. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?

മൗണ്ട് ബാറ്റൺ

2. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലംകൈ ആയി പ്രവർത്തിച്ച മലയാളിയാര്?

വി.പി. മേനോൻ

3. ഹൈദരാബാദിനെ സ്വതന്ത്ര രാജ്യമായി നിലനിറുത്താൻ തീരുമാനിച്ച നിസാമാര്?

നിസാം ഉസ്മാൻ അലി ഖാൻ

4. കാശ്മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര്?

ഹരിസിംഗ്

5. ആന്ധ്രാ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് 1952 ഒക്ടോബർ 19ന് നിരാഹാര സമരം തുടങ്ങിയതാര്?

പോറ്റി ശ്രീരാമുലു

6. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു?

562

7. ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സൈന്യം 1961 ഡിസംബറിൽ നടത്തിയ സൈനിക നീക്കം ?

ഓപ്പറേഷൻ വിജയ്

8. പരീക്ഷണാടിസ്ഥാനത്തിൽ ദൂരദർശൻ സംപ്രേഷണം തുടങ്ങിയത് എവിടെ നിന്നാണ്?

ന്യൂഡൽഹി

9. ചൈനയെ പ്രതിനിധാനം ചെയ്ത് പഞ്ചശീലക്കരാറിൽ ഒപ്പിട്ട പ്രീമിയറാര്?

ചൗ എൻ‌ലായ്

10. 1965ൽ കാശ്മീരിലേക്ക് വൻതോതിൽ പാക് പട്ടാളക്കാർ നുഴഞ്ഞുകയറിയതിന് നൽകിയിരുന്ന രഹസ്യനാമമെന്ത്?

ഓപ്പറേഷൻ ജിബ്രാൾട്ടർ

11. നിലവിൽ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് താഷ്‌ക്കെന്റ്?

ഉസ്‌ബെക്കിസ്താൻ

12. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അന്തരിച്ച വർഷമേത്?

1964 മേയ് 27

13. ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മിഷന് രൂപം നൽകിയ വർഷമേയ്?

1953

14. ബംഗ്ളാദേശിന്റെ പാകിസ്ഥാനിൽ നിന്നുള്ള മോചനത്തിനായി പോരാടിയ ഗറില്ല ഗ്രൂപ്പേത്?‌

മുക്തിബാഹിനി

15. ഇന്ത്യയ്ക്കുവേണ്ടി സിംലാ കരാറിൽ ഒപ്പിട്ടതാര്?

ഇന്ദിരാഗാന്ധി

16. ഇന്ത്യയിൽ കാബിനറ്റ് മന്ത്രിപദം വഹിച്ച പ്രഥമ വനിതയാര്?

വിജയലക്ഷ്മി പണ്ഡിറ്റ്

17. കവച് എന്ന പേരിൽ ഭീകരവിരുദ്ധ സേന രൂപവത്‌കരിക്കാൻ തീരുമാനിച്ച സംസ്ഥാനം?

ഹരിയാന

18. ഇന്ത്യയും ഏത് രാജ്യവുമാണ് കൊങ്കൺ 18 എന്ന പേരിൽ സൈനികാഭ്യാസം നടത്തിയത്?

ബ്രിട്ടൻ

19. ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്കായ പിറോട്ടൻ എവിടെയാണ്?

ഗുജറാത്ത്

20. മനുഷ്യനെ ചന്ദ്രനിലെത്തിച്ച ആദ്യ ബഹിരാകാശ വാഹനം?

അപ്പോളോ 11.