ബെർലിൻ: വീട്ടിൽ വെറുതേയിരുന്ന് ബോറടിച്ചു. നോക്കുമ്പോൾ അമ്മയുടെ കാർ പോർച്ചിൽ കിടക്കുന്നു ഒട്ടും വൈകിയില്ല. കാറുമെടുത്ത് ആ എട്ടുവയസുകാരൻ പാഞ്ഞു. മണിക്കൂറിൽ 140 കിലോമീറ്റർ സ്പീഡിൽ. ബെർലിൻ നഗരത്തിനു സമീപത്താണ് സംഭവം.
രാത്രി മകനെ കാറുമായി കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. അന്വേഷണത്തിൽ ഹൈവേയിൽ വച്ച് കുട്ടിയെ പിടികൂടി. അമിതവേഗത്തിൽ പാഞ്ഞതിനാൽ കാറിലെ മുന്നറിയിപ്പ് സിഗ‌്നലുകൾ പ്രവർത്തിച്ചിരുന്നു. ഇത് പൊലീസിന് പണി എളുപ്പമാക്കി.
പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബോറടി മാറ്റാനാണ് കാറുമായി ഇറങ്ങിയതെന്ന കാര്യം കുട്ടി പൊലീസിനോട് പറഞ്ഞത്. ഓട്ടോമാറ്റിക് കാറായതിനാലാണ് ബാലന് കാര്യങ്ങൾ എളുപ്പത്തിലാക്കിയത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ തിരികെ ഏല്പിച്ചു. ഒപ്പം ശക്തമായ മുന്നറിയിപ്പും നൽകി. കുട്ടിയുടെയോ രക്ഷിതാക്കളുടെയോ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.