aug23a

ആറ്റിങ്ങൽ: പ്രളയദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ്റിങ്ങൽ ഭഗവതി ലോട്ടറിവീണ്ടും സഹായം നൽകി.ഭഗവതി ലോട്ടറി ഏജൻസിയിലെ ജീവനക്കാർ നൽകിയതുൾപ്പെടെ നാല് ലക്ഷം രൂപയാണ് ഇക്കുറി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.കഴിഞ്ഞ പ്രളയകാലത്തും മാതൃകാപരമായ പ്രവർത്തനം ഭഗവതി ലോട്ടറി ഏജൻസി നടത്തിയിരുന്നു.കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ സമ്മേളന ചടങ്ങിൽ വച്ച് ഭഗവതി ലോട്ടറി ഏജൻസി എം ഡി തങ്കരാജും മറ്റ് ജീവനക്കാരും ചേർന്ന് അഡ്വ. ബി.സത്യൻ എം.എൽ.എയ്ക്ക് ചെക്ക് കൈമാറി.