aug23b

ആറ്റിങ്ങൽ: ലോകബാങ്ക് പ്രതിനിധികൾ വീണ്ടും ആറ്റിങ്ങൽ നഗരസഭ സന്ദർശിച്ചു. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പ്രതിനിധി സംഘം ആറ്റിങ്ങൽ നഗരസഭയിൽ എത്തുന്നത്. ദിലീപ് കുമാർ മാധവൻ, ഡോ. സീമാ അശ്വതി എന്നിവരാണ് നഗരസഭ ഓഫീസ് സന്ദർശിച്ചത്. ചെയർമാൻ എം. പ്രദീപ്,​ സെക്രട്ടറി ആർ. പ്രദീപ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ, മുനിസിപ്പൽ എൻജിനിയർ സിനി എന്നിവരുമായി ചർച്ച നടത്തി.കേരള അർബൻ സർവീസ് ഡെലിവറി പ്രോജക്റ്റ് റീബിൽഡ് കേരള ഇനിഷീറ്റീവ് ആറ്റിങ്ങലിലെ ഖരമാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രീയവശങ്ങൾ എന്നിവയാണ് ചർച്ച ചെയ്തത്. നേരത്തെ നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഈ ചർച്ചയെന്ന് ചെയർമാൻ പറഞ്ഞു. ചർച്ചക്ക്ശേഷം മാലിന്യ സംസ്കരണ പ്ലാന്റ് ചെറുതും വലുതുമായ ഭവനങ്ങൾ പൊതുയിടങ്ങൾ എന്നിവ സംഘം സന്ദർശിച്ചു. ആറ്റിങ്ങലിന്റെ പൊതുവായ വികസനങ്ങളും ചർച്ച ചെയ്‌തു.