nh-road

പാറശാല: ദേശീയപാതയിൽ പാറശാല പോസ്റ്റ്ഓഫീസ് ജംഗ്ഷനിൽ അവിടവിടെ വൻ കുഴികൾ രൂപപ്പെട്ടതോടെ നാട്ടുകാർ റോഡിലെ കുഴികളിൽ മരം നട്ടു. തിരക്കേറിയ ഈ റോഡിൽ പകൽ സമയങ്ങളിലും വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ രാത്രിയിലും വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് ഇവിടെ പതിവാണ്. നാട്ടുകാർ ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും ദേശീയപാത അധികാരികൾക്കും പരാതികൾ സമർപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടികളും ഉണ്ടായില്ല. പൊറുതിമുട്ടിയ നാട്ടുകാരും വാഹന ഉടമകളും ചേർന്ന് കുഴികൾ മണ്ണിട്ട് മൂടി എങ്കിലും ഏതാനും നാളുകൾക്കകം കുഴികൾ വീണ്ടും രൂപപ്പെട്ടു. റോഡിന് നടുവിലെ കുഴികളിൽ ഒന്നിൽ വാഴ നട്ടു. എന്നാൽ അമിത വേഗത്തിൽ എത്തിയ വാഹനം വാഴയെയും തകർത്ത് ഓടിപ്പോയി. തുടർന്നാണ് റോഡിന് നടുവിൽ മരം നട്ടത്.