sambhavana

മുടപുരം: വിവാഹവേദിയിൽ വച്ച് പ്രളയ ദുരിതാശ്വാസ സംഭാവന നൽകിയത് മാതൃകയായി. സി.പി.എം മംഗലാപുരം ലോക്കൽ കമ്മിറ്റി അംഗം മുട്ടപ്പലം ദ്വാരക എൻ.കെ.എസ് കുളത്തിനകം വീട്ടിൽ എം. രാജന്റെ മകളുടെ വിവാഹ വേദിയിൽ വച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി. രാജന്റെ മകൾ രേഷ്‌മാ രാജും സിജോയും ആറ്റിങ്ങൽ കോരാണി രേവതി ആഡിറ്റോറിയത്തിൽ വച്ചാണ് വിവാഹിതരായത്. ചടങ്ങിൽ സി.പി.എം ഏരിയാ സെക്രട്ടറി മുല്ലശേരി മധു, ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്‌ദുൾ സലാം, മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ. രാജന്റെ ഭാര്യ ഷീലാ രാജൻ തുടങ്ങിയവർ പങ്കെടുത്തു.