കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജിലെ സംരംഭകത്വ ക്ളബിന്റെ ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല ചിറയിൻകീഴ് താലൂക്ക് ഇൻട്രസ്റ്റിയൽ ഓഫീസർ എൻ.സി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള വ്യവസായ - വാണിജ്യവകുപ്പുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. ഷീബ അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ളോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ചെക്കം എൽ.എസ്, ട്രെയിനിംഗ് കോളേജ് അസി. പ്രൊഫസർ ഡോ. ചിത്ര എസ്, ക്ളബ് കോ- ഓർഡിനേറ്റർ ഡോ. സ്മിത എസ്, ഡോ. വിജി, സ്റ്റുഡന്റ്സ് കോ- ഓർഡിനേറ്റർ സജിത എസ്.എം തുടങ്ങിയവർ സംസാരിച്ചു. ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് വ്യവസായ- വികസന ഓഫീസർ ജയന്തി ക്ളാസ് നയിച്ചു.