തിരുവനന്തപുരം: കഠിനംകുളം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ മാനേജർ ഫാദർ സജു റോൾഡൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്‌തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെലിക്‌സ്, പി.ടി.എ പ്രസിഡന്റ് വില്യംസ്, മുൻ പ്രഥമാദ്ധ്യാപകൻ ഫ്രഡി, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രാജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു. സ്‌കൂൾ സ്ഥാപകൻ ജെറോം പെരേരയുടെ കുടുംബാംഗം ജോസഫ് ഹാരി പെരേരയെ ആദരിച്ചു.